ലോറി ൈഡ്രവറെ ആക്രമിച്ച് കാൽ തല്ലിയൊടിച്ച യുവാക്കൾ അറസ്റ്റിൽ
text_fieldsകൊല്ലം: ലോറി ൈഡ്രവറെ ആക്രമിച്ച് കാൽ തല്ലിയൊടിച്ച യുവാക്കൾ പൊലീസ് പിടിയിലായി. കഴിഞ്ഞ 29ന് പുലർച്ച ഒന്നിന് ഇത്തിക്കര പാലത്തിനു സമീപം ലോറി ഒതുക്കി വിശ്രമിക്കുകയായിരുന്ന കുളത്തൂപ്പുഴ സ്വദേശിയായ ഷിബിൻ എന്ന ലോറി ൈഡ്രവറാണ് ആക്രമിക്കപ്പെട്ടത്. പൂർവ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. കണ്ണൂരിൽനിന്ന് ലോഡുമായി വന്ന ഷിബിനെ ഇവർ പിന്തുടരുകയായിരുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ സംബന്ധിച്ച് ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്. കുളത്തൂപ്പുഴ തിങ്കൾക്കരിക്കകം കല്ലുവെട്ടാംകുഴി ആൻസി മൻസിലിൽ എ. അഫ്സൽ (29), കുളത്തുപ്പുഴ വില്ലുമല താഹ മൻസിലിൽ എ. താഹാകുട്ടി (38), തിങ്കൾക്കരിക്കകം ചന്ദനക്കാവ് പി.കെ ഹൗസിൽ എ. സൂഫിയൻ (21) എന്നിവരാണ് പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തു.
ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിെൻറ നേതൃത്വത്തിൽ ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, എസ്.ഐമാരായ രാജേഷ്, ഷീന, ദിലീപ്, രഞ്ജിത്, എ.എസ്.ഐ അനിൽകുമാർ സി.പി.ഒ രഞ്ജിത് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പൊലീസിെൻറ പിടിയിലായത്.

