ലൈംഗികാതിക്രമം: ഒളിവിലിരുന്ന യുവാവ് പിടിയിൽ
text_fieldsഅബിൻ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ശേഷം ഒളിവിൽപോയ യുവാവിനെ കറുകച്ചാൽ പൊലീസ് പിടികൂടി. പത്തനാട് കൊട്ടൻചിറ തകിടിയേൽ ടി.എസ്. അബിനാണ് (26) പിടിയിലായത്. പല സ്റ്റേഷനുകളിലായി ലൈംഗികപീഡനം, മോഷണം, വധശ്രമം, ലഹരിക്കടത്ത്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ.
മണിമല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിലിരുന്ന ഇയാളെ കറുകച്ചാൽ എസ്.എച്ച്.ഒ ജയപ്രകാശ്, എസ്.ഐ പി.പി. സുനിൽ, സി.പി.ഒമാരായ ശെൽവരാജ്, ബിജേഷ് എന്നിവർ ചേർന്ന് പത്തനംതിട്ടയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

