Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വധശ്രമം: മധ്യവയസ്കൻ പിടിയിൽ
text_fieldsbookmark_border
ജയിംസ് ജോൺ
കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുടമാളൂർ അമ്പാടി കൊപ്രയിൽ വീട്ടിൽ ജയിംസ് ജോണാണ് (കൊപ്ര ജയിംസ്) വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
ജനറൽ ഹോസ്പിറ്റലിന് സമീപത്തെ മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന തലയാഴം സ്വദേശി മണിക്കുട്ടനെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തുകയും യുവാവിനെ കുത്തിപ്പരിക്കേൽപിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് ജയിംസ്.
Next Story

