ബൈക്ക് മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsപ്രഭാത്
ഈരാറ്റുപേട്ട: ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ പിടികൂടി. ഇടുക്കി ഉപ്പുതറ ചമ്പാരിയിൽ വീട്ടിൽ സി.എസ് പ്രഭാതിനെയാണ് (21) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. വാഗമൺ കുരിശുമല ഭാഗത്തുനിന്നാണ് ഇയാൾ ബൈക്ക് മോഷ്ടിച്ച് കടന്നത്. പരാതിയെത്തുടർന്ന് പൊലീസ് കേസെടുക്കുകയും ശാസ്ത്രീയ പരിശോധനയിലൂടെ ബൈക്ക് മോഷ്ടിച്ചത് കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട എസ്.എച്ച്. ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബുമോൻ ജോസഫ്, സി.പി.ഒമാരായ ജോബി ജോസഫ്, ജിനു കെ.ആർ, അജേഷ് കുമാർ പി.എസ്, അനൂപ് സത്യൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ഉപ്പുതറ, കട്ടപ്പന, അടിമാലി എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

