അയ്മനം ബാബുവിനെ അനുസ്മരിച്ചു
text_fieldsജില്ല സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻറ് അയ്മനം ബാബുവിെൻറ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: ജില്ല സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻറ് അയ്മനം ബാബുവിെൻറ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷതവഹിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സാബു മുരിക്കവേലി, ജില്ല സ്പോർട്സ് ഓഫിസർ എസ്. മനോജ്, ടി.യു. ജോൺ, ഫാ. ആൻറണി കാഞ്ഞിരത്തിങ്കൽ എന്നിവർ സംസാരിച്ചു. മികച്ച കായികതാരത്തിനുള്ള അയ്മനം ബാബു എൻഡോവ്മെൻറ് അവാർഡ്, 10,000 രൂപയുടെ കാഷ് പ്രൈസ്, എവർറോളിങ് ട്രോഫി എന്നിവ അസംപ്ഷൻ കോളജ് സ്പോർട്സ് അക്കാദമിയിലെ സി.എസ്. മരിയക്ക് സമ്മാനിച്ചു. 2020ലെ മികച്ച കായികപരിശീലകനുള്ള ജി.വി. രാജ അവാർഡ് കരസ്ഥമാക്കിയ വി. അനിൽകുമാറിനെ ആദരിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.ആർ. ഷാജി സ്വാഗതവും സെക്രട്ടറി രഞ്ജിനി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

