കോട്ടയം ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 28.7 ശതമാനം
text_fieldsകോട്ടയം: ജില്ലയില്‍ 2324 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2311 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 13പേര് രോഗബാധിതരായി. പുതീതായി 8094 പരിശോധനഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 28.7 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1049 പുരുഷന്മാരും 1010 സ്ത്രീകളും 265 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസ്സിനു മുകളിലുള്ള 399 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1447പേര് രോഗമുക്തരായി. 16922 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,43,854 പേര് കോവിഡ് ബാധിതരായി. 1,26,282 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 58,113 പേര് ക്വാറൻറീനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-357, കാഞ്ഞിരപ്പള്ളി - 125, ടി.വി പുരം - 80, ഏറ്റുമാനൂർ-70, ചങ്ങനാശ്ശേരി - 66, നെടുംകുന്നം -63, തലയോലപ്പറമ്പ്, പാമ്പാടി-62 കുമരകം - 61, തൃക്കൊടിത്താനം - 58, പായിപ്പാട്, കല്ലറ - 56 വൈക്കം, കടുത്തുരുത്തി - 49 ചിറക്കടവ്-48 മീനച്ചിൽ - 41 മുണ്ടക്കയം - 38 നീണ്ടൂർ- 36 ചെമ്പ്, പൂഞ്ഞാർ തെക്കേക്കര - 34 വെച്ചൂർ -31 മണിമല -30 എരുമേലി-29 കൂരോപ്പട, വാഴൂർ, കുറിച്ചി, പുതുപ്പള്ളി -28 കറുകച്ചാൽ, അയ്മനം, മാടപ്പള്ളി, പാലാ- 27 പനച്ചിക്കാട്, അതിരമ്പുഴ - 25 ഈരാറ്റുപേട്ട, ഉദയനാപുരം-23 പാറത്തോട്, വാകത്താനം -22 മറവന്തുരുത്ത് - 21 കരൂർ, കങ്ങഴ, ഭരണങ്ങാനം, രാമപുരം - 19 പള്ളിക്കത്തോട്, ആർപ്പൂക്കര, കോരുത്തോട് - 18 മുളക്കുളം, തിരുവാർപ്പ് -15 വെളിയന്നൂർ, കൂട്ടിക്കൽ, വാഴപ്പള്ളി, തിടനാട്-14 ഞീഴൂർ, എലിക്കുളം -13 കിടങ്ങൂർ, തലയാഴം, വെള്ളൂർ, മൂന്നിലവ് - 12 വിജയപുരം, ഉഴവൂർ, മീനടം - 11 തലപ്പലം - 10 മണർകാട്, തീക്കോയി - 8 കാണക്കാരി - 7 മുത്തോലി, കൊഴുവനാൽ, കടനാട്, കുറവിലങ്ങാട് - 6 മാഞ്ഞൂർ, തലനാട്, പൂഞ്ഞാർ, കടപ്ലാമറ്റം- 4 മരങ്ങാട്ടുപി ള്ളി, വെള്ളാവൂർ, അകലക്കുന്നം - 3 അയർക്കുന്നം - 2 മേലുകാവ് - 1.

