Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാല പൊട്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsbookmark_border
ചിങ്ങവനം: ചിങ്ങവനത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ഒക്ടോബര്‍ ഒമ്പതിന് രാത്രി ഏഴരയോടെ അഞ്ചൽകുറ്റി ഭാഗത്ത് തട്ടുകട നടത്തുന്ന തുരുത്തി വലിയപറമ്പില്‍ സരസമ്മയുടെ മാല പൊട്ടിച്ച കേസില്‍ ഒന്നാം പ്രതി ജിറ്റോ ജിജോ, രണ്ടാം പ്രതി ഷിബിന്‍ ഷിബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ ഇവരെ കസ്റ്റഡയിലെടുത്ത് സരസമ്മയുടെ അടുത്ത് കൊണ്ടുവന്ന് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ചോദ്യംചെയ്തതില്‍ കഞ്ചാവ് ഉപയോഗത്തിന് വാഹനം വാടകക്കെടുത്ത് കറങ്ങിനടക്കുന്നതിനു വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പറഞ്ഞത്.
സ്റ്റേഷന് ഹൗസ് ഓഫിസര്‍ ബിന്‍സ് ജോസഫ്, എസ്.ഐ അബ്ദുൽ ജലീല്‍, എ.എസ്.ഐ ശ്രീകുമാര്‍, സി.പി.ഒ ഡെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
Next Story

