കാട്ടുപന്നി ആക്രമണം: ക്ഷീരകർഷകന് പരിക്ക്
text_fieldsകാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ സജീവ് ജോർജ്
കോട്ടയം: കാട്ടുപന്നിയുടെ ആക്രമണത്തിൽ ക്ഷീരകർഷകന് പരിക്ക്. കാനം ഇളവുങ്കമലയിൽ സജീവ് ജോർജിനാണ് (60) പരിക്കേറ്റത്. ശനിയാഴ്ച സ്കൂട്ടറിൽ പാലുമായി വരുമ്പോൾ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. കൈമുട്ടിനും കാൽമുട്ടിനുമാണ് പരിക്കേറ്റത്. പാമ്പാടി ഗവ. ആശുപത്രിയിൽ ചികിത്സതേടി.
കങ്ങഴ പഞ്ചായത്തിൽ കാട്ടുപന്നിയുടെയും കുറുക്കന്റെയും ആക്രമണം പതിവായതോടെ നാട്ടുകാർ ഭീതിയിലാണ്. പഞ്ചായത്ത്, വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല. അധികൃതർ ഇടപെട്ടില്ലെങ്കിൽ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിനിരയായവരെ കൂട്ടി ബന്ധപ്പെട്ട ഓഫിസുകളിൽ പ്രതിഷേധ പരിപാടികൾ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

