എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയിൽ
text_fieldsചിങ്ങവനം: എം.ഡി.എം.എയുമായി യുവാക്കളെ പൊലീസ് പിടികൂടി. നാട്ടകം പള്ളം പുത്തൻചിറ വീട്ടിൽ സനിത്ത് സതീഷ് (24), പള്ളം കൊച്ചീത്തറ വീട്ടിൽ അഭിറാം ചന്ദ്രൻ (24), പാത്താമുട്ടം ഉഷസ് വീട്ടിൽ അഫ്സൽ പ്രസാദ് (23) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചിങ്ങവനം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലാവുന്നത്. ജില്ല നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി സി. ജോൺ, ചിങ്ങവനം എസ്.എച്ച്.ഒ ബി.എസ്. ബിനു, എസ്.ഐ വിപിന്‍ ചന്ദ്രന്, ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. ഇവര്‍ക്ക് എം.ഡി.എം.എ എത്തിക്കുന്നവരെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

