Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കന്നട മേഖലയിൽ തൂക്കു പഞ്ചായത്തുകൾ
text_fieldsbookmark_border
കാസർകോട്: തൂക്കുഭരണത്തിന് സാധ്യത നൽകുന്ന പഞ്ചായത്തുകൾ ഏറെയും കന്നട മേഖലയിൽ. കാസർകോട് ജില്ലയിൽ 11 ഗ്രാമ പഞ്ചായത്തുകളിലും ഒരു ബ്ലോക്കു പഞ്ചായത്തിലും ആർക്കും വ്യക്തമായ മേൽക്കൈ ലഭിച്ചില്ല. ഇവയിൽ ഒരു ഗ്രാമ പഞ്ചായത്ത് ഒഴികെ എല്ലാം ഭാഷാ ന്യൂനപക്ഷ മേഖലയിലാണ്.
15 ഡിവിഷനുകളുള്ള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ആറുവീതം സീറ്റുകളാണ്. രണ്ട് സീറ്റ് എൽ.ഡി.എഫിന്. അവർ ആരെയും തുണച്ചില്ലെങ്കിൽ എസ്.ഡി.പി.െഎയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. 21 വാർഡുകളുള്ള മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫിൻെറ ശക്തിക്ക് ക്ഷയം.
ഇവിടെ യു.ഡി.എഫും ബി.ജെ.പിയും ആറുവീതം സീറ്റ് നേടി. ഏഴു സ്വതന്ത്രരുണ്ട്. ഇതിൽ മൂന്നുപേർ എസ്.ഡി.പി.െഎക്കാരാണെന്ന് അവർ അവകാശപ്പെടുന്നു. എൽ.ഡി.എഫിന് ഒരു സീറ്റുണ്ട്. കുമ്പള പഞ്ചായത്തിലും പ്രസിഡൻറ് പദം ലഭിക്കാൻ ലീഗിന് ആരെയെങ്കിലും ആശ്രയിക്കേണ്ടിവരും. 23 സീറ്റുകളുള്ള കുമ്പളയിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ഒമ്പതുവീതമാണ് സീറ്റുകൾ.
ഒരു എൽ.ഡി.എഫും എസ്.ഡി.പി.െഎയുടേതുൾെപ്പടെ നാലു സ്വതന്ത്രരും നിർണായകമായി. മീഞ്ചയിൽ എൽ.ഡി.എഫിന് നാലും ബി.ജെ.പിക്ക് ആറും യു.ഡി.എഫിന് മൂന്നും സീറ്റുകളുണ്ട്. ഒരു സ്വതന്ത്രനുമുണ്ട്. ആർക്കും മേൽക്കൈ ലഭിച്ചില്ല. പൈവളിഗെയിൽ ബി.ജെ.പിക്ക് എട്ടു സീറ്റും യു.ഡി.എഫിന് മൂന്നും എൽ.ഡി.എഫിനു ഏഴും സീറ്റുകളാണുള്ളത്.
ഒരു സ്വതന്ത്രനുമുണ്ട്. ബദിയടുക്കയിൽ യു.ഡി.എഫിനും ബി.ജെ.പിക്കും എട്ടുവീതം സീറ്റുകൾ. എൽ.ഡി.എഫിനു രണ്ട് സീറ്റ്. എൻമകജെയിൽ എട്ട് സീറ്റുകൾ യു.ഡി.എഫിനും അഞ്ച് ബി.ജെ.പിക്കും നാലു എൽ.ഡി.എഫിനും ലഭിച്ചു. ഒന്ന് സ്വതന്ത്രനാണ്. ബദിയടുക്കയും എൻമകജെയും യു.ഡി.എഫ് ഭരിച്ച പഞ്ചായത്തുകളാണ്. ബി.ജെ.പിക്കും യു.ഡി.എഫിനും ആറുവീതം സീറ്റുകളാണ് കുമ്പഡാജെയിൽ.
ഒരു എൽ.ഡി.എഫ്. വോർക്കാടിയിൽ യു.ഡി.എഫിനും ബി.ജെ.പിക്കും അഞ്ചുവീതം സീറ്റുകൾ. എൽ.ഡി.എഫിനു നാല്. രണ്ട് സ്വതന്ത്രരുണ്ട്. കന്നട മേഖലയിൽ പെടാത്ത അജാനൂരിൽ എൽ.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും ഒറ്റക്ക് ഭരിക്കാനുള്ള സീറ്റുകളില്ല. യു.ഡി.എഫിനു ഒമ്പതും ബി.ജെ.പിക്ക് നാലും സീറ്റുകളുണ്ട്. കാറടുക്കയിൽ എൽ.ഡി.എഫിനു നാലുസീറ്റും യു.ഡി.എഫിനു മൂന്നുസീറ്റും എൻ.ഡി.എക്ക് ആറുസീറ്റുമുണ്ട്. ഒരു സ്വതന്ത്രൻ.
ജില്ലയിൽ ആർക്കും വ്യക്തമായ മേൽക്കൈ ലഭിക്കാത്ത 11 പഞ്ചായത്തുകളിൽ എട്ട് എണ്ണം കാലാവധി അവസാനിക്കുേമ്പാൾ യു.ഡി.എഫ് ഭരണം നിലനിന്നവയായിരുന്നു. എൽ.ഡി.എഫ് ഭരിച്ച മൂന്ന് പഞ്ചായത്തുകളിലും ഇപ്പോൾ അവർക്ക് വ്യക്തമായ മേൽക്കൈ ലഭിച്ചില്ല. ഇതിൽ രണ്ടെണ്ണം കന്നട മേഖലയിലാണ്. രവീന്ദ്രൻ രാവണേശ്വരം
Next Story

