പോക്സോ കേസിൽ അറസ്റ്റ്
text_fieldsലത്തീഫ്
കോഴിക്കോട് : പ്രായപൂര്‍ത്തിയാവാത്ത വിദ്യാർഥിനിയെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ബേപ്പൂർ നായർകുളം സ്വദേശി കുന്നത്ത് പറമ്പിൽ വീട്ടിൽ ലത്തീഫിനെ (60) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
14 വയസ്സുകാരി ഒറ്റക്കുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പ്രതിയിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി പൊലീസ് കൺട്രോൾ റൂം നമ്പറിൽ (112) വിളിച്ചു വിവരം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സബ് ഇൻസ്പെക്ടർമാരായ അരുൺ, ബബിത എന്നിവർ ചേർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി, മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.

