കുടുംബസംഗമം
text_fieldsകെ.എസ്.എസ്.പി.യു ചെറുവണ്ണൂര്‍ വെസ്റ്റ് യൂനിറ്റ് കുടുംബസംഗമം ദിലീപ് കണ്ടോത്ത് ഉദ്ഘാടനം ചെയ്യുന്നു
ചെറുവണ്ണൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ (കെ. എസ്. എസ്.പി.യു) ചെറുവണ്ണൂര്‍ വെസ്റ്റ് യൂനിറ്റ് കുടുംബസംഗമം നടത്തി. യൂനിറ്റ് പ്രസിഡന്റ് പി.എം. ബാലന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ദിലീപ് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. ഡോ. സുഗേഷ്കുമാര്‍ ആരോഗ്യബോധവത്കരണ ക്ലാസ് നടത്തി.
പ്രതിഭകളെ ആദരിക്കല്‍ യൂനിയൻ ബ്ലോക്ക് സെക്രട്ടറി പി. രവീന്ദ്രന് മാസ്റ്റര്‍ നിര്‍വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കമലാദേവി ടീച്ചര്‍, ബ്ലോക്ക് പ്രസിഡന്റ് പി.സി. ബാലകൃഷ്ണന് മാസ്റ്റര്‍, ബ്ലോക്ക് കമ്മിറ്റിയംഗം അനിത ടീച്ചര്‍ കുന്നത്ത് ,വി.കെ. മൊയ്തു, ടി.പി. ബാലകൃഷ്ണന്, വി.പി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍, പി.എം. ശശി മാസ്റ്റര്‍, പി.സി. പ്രേമന് എന്നിവര്‍ സംസാരിച്ചു. വി.ആര്. ശൈലജ ടീച്ചര്‍ സ്വാഗതവും വി.കെ. അമാനത്ത് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

