Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നെയ്തല്‍' ഉദ്ഘാടനവും നാടന്‍പാട്ട് ശില്‍പശാലയും

text_fields
bookmark_border
നെയ്തല്‍ ഉദ്ഘാടനവും നാടന്‍പാട്ട് ശില്‍പശാലയും
cancel

ഫറോക്ക്:ഫറോക്ക് ഗവ. ഗണപത് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുടെ സാംസ്‌കാരിക കൂട്ടായ്മയായ 'നെയ്തല്‍' ഉദ്ഘാടനവും നാടന്‍പാട്ട് ശില്‍പശാലയും നടന്നു. നാടന്‍പാട്ട് കലാകാരനും കേരള സ്റ്റേറ്റ് ഫോക് ലോർ അക്കാദമി അവാര്‍ഡ് ജേതാവുമായ അതുല്‍ നറുകര ഉദ്ഘാടനം നിര്‍വഹിച്ചു.

സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി പി. രാധാകൃഷ്ണന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍, ഡെപ്യൂട്ടി എച്ച്.എം രേഖ എം. അധ്യക്ഷത വഹിച്ചു.

സ്റ്റാഫ് സെക്രട്ടറി ശോഭിത ഐ.എസ് ആശംസയും മലയാള വിഭാഗം അധ്യാപകന്‍ ജിനീഷ് നന്ദിയും രേഖപ്പെടുത്തി.

കുട്ടികളുടെയും അധ്യാപക - അനധ്യാപകരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശില്‍പശാല ശ്രദ്ധേയമായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - govt ganapath VHSS faroke programme
Next Story