സുബ്രതോ കപ്പ്; കൊടിയത്തൂർ സ്വദേശികൾ ബൂട്ടണിയുന്നു
text_fieldsഅതുലും മിജ് വാതൂം
കൊടിയത്തൂർ: ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പിൽ കേരളത്തെ പ്രതിനിധാനംചെയ്ത് കൊടിയത്തൂർ സ്വദേശികളായ രണ്ടുപേർ ബൂട്ടണിയുന്നു. കൊടിയത്തൂർ സ്വദേശികളായ അതുലും മിജ് വാതുമാണ് ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നത്. കൊടിയത്തൂർ കാരക്കുറ്റി യങ് സ്റ്റാർ ക്ലബിന്റെ കീഴിലുള്ള ക്രസന്റ് അക്കാദമിയിൽ പരിശീലനം നേടിയ രണ്ടുപേരും ചേലേമ്പ്ര എൻ.എൻ.എം. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികളാണ്.
കൊടിയത്തൂർ കാരക്കുറ്റി പുൽപറമ്പിൽ അബ്ദുൽ നാസറിന്റെ മകനാണ് മിജ് വാദ്, കാരക്കുറ്റിയിൽ ഷാജിയുടെ മകനാണ് അതുൽ. കോഴിക്കോട് നടന്ന സംസ്ഥാനമത്സരത്തിൽ പാലക്കാടിനെ പരാജയപ്പെടുത്തി മലപ്പുറം ജില്ലയിലെ ചെലേമ്പ്ര എൻ.എൻ.എം ഹയർസെക്കൻഡറി സ്കൂളായിരുന്നു ചാമ്പ്യന്മാരായത്. അടുത്ത മാസമാണ് ഡൽഹിയിൽ മത്സരങ്ങൾ നടക്കുന്നത്.

