കൂടത്തായി കൂട്ടക്കൊലക്കേസ് 27നു പരിഗണിക്കും
text_fieldsകോഴിക്കോട്: കൂടത്തായി കേസ് വിചാരണ പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി 27നു പരിഗണിക്കും. സിലി കൊലപാതക കേസിൽ പ്രതി ജോളി നൽകിയ വിടുതൽ ഹരജിയടക്കമാണ് മാറ്റിയത്. റോയ് കൊലപാതകക്കേസിൽ അഞ്ചാം പ്രതിയായ നോട്ടറി അഭിഭാഷകൻ നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലായതിനാൽ മാറ്റിെവച്ചു. മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന് എം.എം. മാത്യു മഞ്ചാടിയില്‍, ഷാജുവിൻെറ ഭാര്യ സിലി, മകള്‍ ആല്ഫൈന് എന്നിവരാണ് 2002 നും 2016 നും ഇടയില്‍ കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി ജോളി ആറുപേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്.

