ബിരുദ വിദ്യാർഥിനിയുടെ മരണം: ബന്ധു അറസ്റ്റിൽ
text_fieldsകൊയിലാണ്ടി: സ്റ്റേഷൻ പരിധിയിൽ 19 കാരി ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. പ്രതിയായ 62 കാരൻ വിദ്യാർഥിനിക്ക് 14 വയസ്സുള്ളപ്പോൾ മുതൽ പീഡിപ്പിച്ചുവരുകയായിരുന്നു. മരിക്കുന്നതിനുമുമ്പ് എഴുതിയ കത്ത് ഏറെ ശ്രമപ്പെട്ടാണ് പൊലീസ് കണ്ടെത്തിയത്.
കത്തിൽ ബന്ധുവിന്റെ പേര് പരാമർശിച്ചിരുന്നു. ബന്ധപ്പെട്ടവരുടെ മൊഴി എടുത്തശേഷമാണ് അറസ്റ്റ്. റൂറൽ എസ്.പി കറപ്പസാമിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി ഹരിപ്രസാദ്, സി.ഐ എൻ. സുനിൽകുമാർ, എസ്.ഐമാരായ എം.എൻ. അനൂപ്, ആർ. അരവിന്ദ് എന്നിവരാണ് അന്വേഷണം നടത്തിയത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.

