വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ
text_fieldsപെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ തടിച്ചുകൂടിയവർ
വേളം: വലകെട്ട് വെയിറ്റിങ് ഷെഡിൽ നിന്ന വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചെക്യാട് സ്വദേശി ശിബിൻലാലിെന കുറ്റ്യാടി പൊലീസ് അറസ്റ്റുചെയ്തു. ഇയാൾ എത്തിയ കാർ കസ്റ്റഡിയിലെടുത്തു. ബിരുദ വിദ്യാർഥിനിയോട് കാറിൽ പോകുമ്പോൾ മോശമായി പെരുമാറി എന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നെന്ന് കുറ്റ്യാടി പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പൊലീസിന് ആദ്യം ലഭിച്ച വിവരം.
സ്ഥലത്തെത്തിയ എസ്.ഐയും സംഘവും യുവാവിനെയും കാറും കസ്റ്റഡിയിലെടുത്തു. പിതാവിനൊപ്പം വിദ്യാർഥിനിയും സ്റ്റേഷനിൽ ഹാജരായി. എന്നാൽ, വിദ്യാർഥിനിക്കോ പിതാവിനോ പരാതിയുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കാർ കസ്റ്റഡിയിലാണ്. യുവാവിെൻറ പെരുമാറ്റത്തിൽ പന്തികേടുതോന്നിയ വിദ്യാർഥിനി വിവരം കടക്കാരനോട് പറഞ്ഞതോടെയാണ് നാട്ടുകാർ ഇടപെട്ടത്.

