നാലുദിവസം പിന്നിട്ടിട്ടും വയോധികയെ കണ്ടെത്താനായില്ല
text_fieldsഏലിയാമ്മ
കോടഞ്ചേരി: നാല് ദിവസം പിന്നിട്ടിട്ടും വയോധികയെ കണ്ടെത്താനായില്ല. തേവര്‍മല വേങ്ങത്താനത്ത് ഏലിയാമ്മ(78)യെയാണ് ശനിയാഴ്ച വീട്ടില്‍ നിന്ന് കാണാതായത്. പൊലീസും നാട്ടുകാരും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. വീട്ടിലുള്ളവര്‍ പുറത്തേക്കിറങ്ങിയ സമയത്താണ് ഇവരെ കാണാതായത്. ഉടന്‍ തന്നെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. കോടഞ്ചേരി പൊലീസിെൻറ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട്ടില്‍ നിന്ന് സമീപത്തെ തോട്ടങ്ങളിലൂടെ താഴെയെത്തിയ പൊലീസ് നായ കോടഞ്ചേരി തെയ്യപ്പാറ റോഡിലൂടെ 30 മീറ്ററോളം എത്തി നിന്നു. തുടര്‍ന്ന് നാട്ടുകാര്‍ വീണ്ടും കുന്നും മലകളും കയറി പരിശോധന നടത്തി. എന്ത് ചെയ്യുമെന്നറിയാതെ പ്രയാസപ്പെടുകയാണ് ഏലിയാമ്മയുടെ കുടുംബാംഗങ്ങളും നാട്ടുകാരും. ഏതെങ്കിലും വാഹനത്തില്‍ കയറി പോയോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് കോടഞ്ചേരി പൊലീസ് പറഞ്ഞു.

