ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
text_fieldsനടുവണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാരൻ തലനാരിഴക്ക് രക്ഷപ്പെട്ടു. തിരുവോട് കാരടിപ്പറമ്പിൽ ഭാഗത്താണ് സംഭവം. ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം. തിരുവോട് സ്വദേശി സജിത്കുമാർ സഞ്ചരിച്ച സ്കോർപിയോ കാറാണ് കത്തിനശിച്ചത്.
ജോലി ആവശ്യത്തിനായി ബുധനാഴ്ച രാവിലെ കൂട്ടാലിടയിലേക്ക് പോവുകയായിരുന്നു സജിത് കുമാർ. വണ്ടിയുടെ ഡാഷ് ബോർഡിൽനിന്ന് പുക ഉയരുന്നതുകണ്ട് നിർത്തി പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. കാർ പൂർണമായും കത്തിനശിച്ചു. പേരാമ്പ്രയിൽനിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തി തീപടരുന്നത് നിയന്ത്രിച്ചു.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.

