Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരിതത്തിൽ സാന്ത്വനത്തി​െൻറ തണലാവാൻ 'ഓഫ് റോഡേഴ്സ്'

text_fields
bookmark_border
ദുരിതത്തിൽ സാന്ത്വനത്തി​െൻറ തണലാവാൻ ഓഫ് റോഡേഴ്സ്
cancel
camera_alt

 ദുരന്തബാധിതരെ സഹായിക്കാനായുള്ള ‘കെ.എൽ-76 ഓഫ് റോഡേഴ്സ്’ ക്ലബ് അംഗങ്ങൾ വാഹനങ്ങളുമായി

നന്മണ്ട: പ്രകൃതിദുരന്തമോ മഹാമാരിയോ എന്തുമാവട്ടെ ദുരിതം പെയ്തിറങ്ങുമ്പോൾ സാന്ത്വനത്തി​െൻറ തണലാവാൻ സദാ തയാറായിരിക്കുകയാണ് 'കെ.എൽ-76 ഓഫ് റോഡേഴ്സ്' എന്ന പേരിൽ ഒരുകൂട്ടം ചെറുപ്പക്കാർ. കുന്നും മലയും കയറിയിറങ്ങാൻ കെൽപുള്ള 20ഓളം വാഹനങ്ങളുടെ പിൻബലവുമായാണ് ഇവർ സന്നദ്ധരായിരിക്കുന്നത്.

മണ്ണിടിച്ചിൽ പോലുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കാനായി എക്​സ്​കവേറ്റർ, ടിപ്പർ ലോറികൾ, ജനറേറ്ററുകൾ, പണിയായുധങ്ങൾ, കയർ, വെളിച്ച സംവിധാനങ്ങൾ എന്നിവയെല്ലാം ഒരുക്കിയാണ്‌ സഹായാഭ്യർഥനക്കായി ഇവർ കാതോർത്തിരിക്കുന്നത്.

ദുരന്തബാധിതരെ സഹായിക്കാനായുള്ള 'കെ.എൽ-76 ഓഫ് റോഡേഴ്സ്' ക്ലബ് അംഗങ്ങൾ വാഹനങ്ങളുമായി

കഴിഞ്ഞ രണ്ടു വർഷമായി മലബാറിലെ പ്രകൃതിദുരന്ത മേഖലകളിൽ ഇവർ സജീവ സാന്നിധ്യമായിരുന്നു. അവശ്യസാധനങ്ങളാണ് കഴിഞ്ഞ പ്രളയകാലങ്ങളിൽ വയനാട് ഉൾപ്പെടെയുള്ള ദുരന്ത വർ ശേഖരിച്ച് വിതരണം ചെയ്തത്.

പ്രജിത്‌ നന്മണ്ട, വിപിൻരാജ് (ഉണ്ണി താമരശ്ശേരി), മിനാസ് തേനഞ്ചേരി, ഷെബി കൊളപ്പുറം, അർജുൻ നന്മണ്ട, നിർമൽ നന്മണ്ട, മണി കണ്ണൻകണ്ടി എന്നിവരാണ് നേതൃനിരയിലുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കഴിഞ്ഞ​ ദിവസം ഇവർ ഒത്തുകൂടിയിരുന്നു. 'രക്ഷാപ്രവർത്തനം' എന്ന വിഷയത്തിൽ ഡോ. ജോബി ക്ലാസെടുത്തു.

ബന്ധപ്പെടാവുന്ന നമ്പറുകൾ: മിനാസ് (7034702369), ഷെബി (9847108822), പ്രജിത്ത് (9745192756), നിർമൽ (9746648422), ഉണ്ണി (9446446951), മണി (8547255233).

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story