സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: എൻ.ഐ.എ റിപ്പോർട്ട് തേടി
text_fieldsകോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിെൻറ അന്വേഷണ വിവരങ്ങൾ തേടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). കൊച്ചിയിൽനിന്നുള്ള എൻ.ഐ.എ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം കോഴിക്കോട് സി -ബ്രാഞ്ച് ഓഫിസിലെത്തി ഫയലുകൾ പരിശോധിച്ചത്. നേരത്തെയും ഉദ്യോഗസ്ഥർ കേസിെൻറ വിവരങ്ങൾ തിരക്കിയിരുന്നു. ദേശവിരുദ്ധ പ്രവർത്തനമടക്കം നടന്നതായി സംശയിക്കുന്നതിനാൽ എൻ.ഐ.എ കേസ് ഏറ്റെടുക്കാനുള്ള സാധ്യതയും ഏറെയാണ്. കേസിലെ പ്രതികളായ ചാലപ്പുറം സ്വദേശി പി.പി. ഷബീർ, പൊറ്റമ്മൽ സ്വദേശി എം.ജി. കൃഷ്ണപ്രസാദ്, ബേപ്പൂർ സ്വദേശി അബ്ദുൽ ഗഫൂർ എന്നിവരെ പിടികൂടാനായിട്ടില്ല. ജൂലൈ ഒന്നിനാണ് കസബ, മെഡിക്കൽ കോളജ്, നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലായി ഏഴു സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. കൊളത്തറ സ്വദേശി ജുറൈസ്, കാടാമ്പുഴ സ്വദേശി ഇബ്രാഹീം എന്നിവരാണ് അറസ്റ്റിലായത്.

