പെട്രോൾ പമ്പിൽ ബൈക്കിലെത്തിയ സംഘം ജീവനക്കാരനിൽനിന്ന് അരലക്ഷം കവർന്നു
text_fieldsതിക്കോടി പെട്രോൾ പമ്പിൽനിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത സംഘത്തെ ജീവനക്കാരൻ തടയാൻ ശ്രമിക്കുന്ന ദൃശ്യം സി.സി ടി.വിയിൽ പതിഞ്ഞപ്പോൾ
പയ്യോളി: പെട്രോൾ പമ്പിൽ ഡീസൽ വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ രണ്ടംഗ സംഘം ജീവനക്കാരെൻറ ബാഗ് തട്ടിയെടുത്ത് 55,000 രൂപയോളം കവർന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ തിക്കോടി ദേശീയപാതയോരത്തെ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. ബോട്ടിലുമായി പമ്പിലെത്തിയ സംഘം 80 രൂപക്ക് ഡീസൽ തരാൻ ജീവനക്കാരനായ ബംഗാൾ സ്വദേശി മൻജൂജ് മൊണ്ടലിനോട് ആവശ്യപ്പെടുകയായിരുന്നു.
ബോട്ടിൽ വാങ്ങി ഡീസൽ എടുക്കാനായി തിരിഞ്ഞു നിൽക്കവെ മൻജൂജിെൻറ കക്ഷത്തുണ്ടായിരുന്ന പണമടങ്ങിയ ബാഗ് നിമിഷനേരം കൊണ്ട് തട്ടിപ്പറിച്ച് കവർച്ച സംഘം ബൈക്കിൽ കടന്നുകളയുകയായിരുന്നു. മോഷണസംഘത്തെ പിന്തുടർന്ന് റോഡ് വരെ ജീവനക്കാരൻ ഓടിയെങ്കിലും പിടികൂടാനായില്ല. കൊയിലാണ്ടി ഭാഗത്തുനിന്ന് എത്തിയ ബൈക്ക് പയ്യോളി ഭാഗത്തേക്കാണ് പോയത്. സംഭവത്തിെൻറ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സി.സി ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. പയ്യോളി പൊലീസ് അന്വേഷണമാരംഭിച്ചു.

