മാധ്യമത്തിൽനിന്ന് വിരമിച്ചു
text_fieldsഎൻ. രാജീവ് , എം. നൂറുദ്ദീൻ, നഈം അഹ്മദ്
കോഴിക്കോട്: ചീഫ് പ്രൂഫ് റീഡർ എൻ. രാജീവ്, ഡി.ടി.പി സൂപ്പർവൈസർ എം. നൂറുദ്ദീൻ, ഡ്രൈവർ നഈം അഹ്മദ് എന്നിവർ മാധ്യമത്തിൽനിന്ന് വിരമിച്ചു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ രാജീവ് 36 വർഷം മാധ്യമത്തിൽ സേവനമനുഷ്ഠിച്ചു. മലയാള സാഹിത്യത്തിലും ഫോക് ലോറിലും ബിരുദാനന്തര ബിരുദധാരിയാണ്. ഭാരതീയ വിദ്യാഭവനിൽനിന്ന് ഒന്നാം റാങ്കോടെ ജേണലിസം ഡിപ്ലോമയും നേടി. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതിയംഗമായും കോഴിക്കോട് പ്രസ് ക്ലബ് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അഡ്വ. സുമ. മക്കൾ: അനീക, അമർകൃഷ്ണ.
കോഴിക്കോട് വേങ്ങേരി സ്വദേശിയായ നൂറുദ്ദീൻ 37 വർഷം മാധ്യമത്തിൽ സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം, കൊച്ചി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ യൂനിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജസീറ. മക്കൾ: ഗാനിയ ഷിറിൻ, ഖൻസാ നൂറ, ഇഷാ മെഹക്. നഈം അഹ്മദ് കൊച്ചി മരട് സ്വദേശിയാണ്. 30 വർഷത്തെ സേവനത്തിനിടെ കൊച്ചി, തൃശൂർ, കോഴിക്കോട് യൂനിറ്റുകളിൽ പ്രവർത്തിച്ചു. ഭാര്യ: സക്കീന. മക്കൾ: ഉമർ മുഖ്താർ, അൻജും സുൽത്താന, ഇംതിയാസ് അഹ്മദ്.

