എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ
text_fieldsവെള്ളിമാട്കുന്ന്: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപെട്ട മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. പറമ്പിൽകടവ് സച്ചിൻ (22), മേരിക്കുന്ന് വാപ്പോളിതാഴം അനീഷ് (23) എന്നിവരെയാണ് ചേവായൂർ എസ്.ഐ ജയിംസിന്റെ നേതൃത്വത്തിൽ പൂളക്കടവ് ചിൽഡ്രൻസ് പാർക്കിനടുത്തുവെച്ച് പിടികൂടിയത്.
വിൽപനക്കായി കൊണ്ടുവന്ന 3.25 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടി. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യംവെച്ച് ഇതരസംസ്ഥാനങ്ങളിൽനിന്ന് മാരക ലഹരിമരുന്നുകൾ എത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. വിൽപനക്കായി പ്രതികൾക്ക് മയക്കുമരുന്ന് നൽകിയവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

