പെൺകുട്ടിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ
text_fieldsഅബ്ദുൽ കരീം
പുത്തനത്താണി: ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. പുത്തനത്താണി കരിങ്കപ്പാറകുളമ്പിൽ അബ്ദുൽ കരീമിനെയാണ് (37) കൽപകഞ്ചേരി ഇൻസ്പെക്ടർ കെ. സലിം അറസ്റ്റ് ചെയ്തത്. പുത്തനത്താണി ചുങ്കം-കരുവാൻ പടി റോഡിൽ ഇക്കഴിഞ്ഞ 18നാണ് സംഭവം.
പുത്തനത്താണിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടി ജോലികഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിൽ എത്തിയ അബ്ദുൽ കരീം പെൺകുട്ടിയെ കയറി പിടിച്ചെന്നാണ് പരാതി. പെൺകുട്ടി നിലവിളിച്ചതോടെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ സതി, എസ്.സി.പി.ഒ ജംഷാദ്, സി.പി.ഒ കെ. സുനീഷ്, ഡാൻസഫ് എസ്.ഐ പ്രമോദ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

