യാത്രയയപ്പ് നൽകി
text_fieldsസര്‍വിസില്‍നിന്ന് വിരമിച്ച ഇബ്രാഹിം കോട്ടക്കല്‍, അശോക് ശ്രീനിവാസ്, സി.പി. സെയ്തലവി എന്നിവര്‍ക്ക് മലപ്പുറം പ്രസ് ക്ലബിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ മന്ത്രി വി. അബ്ദുറഹ്മാന്
ഉപഹാരം സമര്‍പ്പിച്ചപ്പോൾ
മലപ്പുറം: സര്‍വിസില്‍നിന്ന് വിരമിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഇബ്രാഹിം കോട്ടക്കല്‍ (മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍), സി.പി. സെയ്തലവി (ചന്ദ്രിക എഡിറ്റര്‍), അശോക് ശ്രീനിവാസ് (മാതൃഭൂമി ന്യൂസ് എഡിറ്റര്‍) എന്നിവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റി മലപ്പുറം പ്രസ് ക്ലബില്‍ യാത്രയയപ്പ് നല്കി.
ഉപഹാര സമര്‍പ്പണം കായിക മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിച്ചു. പാലോളി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷംസുദ്ദീന് മുബാറക് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.പി.എം. റിയാസ്, ട്രഷറര്‍ സി.വി. രാജീവ്, വൈസ് പ്രസിഡൻറ് പി.വി. സന്ദീപ്, ജോ. സെക്രട്ടറി പി. ഷംസീര്‍, സുരേഷ് എടപ്പാള്‍, വി.എം. സുബൈര്‍, സിദ്ദീഖ് പെരിന്തല്‍മണ്ണ, കെ.പി.ഒ. റഹ്മത്തുല്ല, ഇനാം റഹ്മാന്, സുധീന്ദ്രകുമാര്‍, ടി.പി. സുരേഷ് കുമാര്‍, വിമല്‍ കോട്ടക്കല്‍, പി.ഡി. ഷിബി, കെ. ഷമീര്‍, പി.എ. അബ്ദുൽ ഹയ്യ്, വി.പി. നിസാര്‍ എന്നിവര്‍ സംസാരിച്ചു.

