കരിപ്പൂരിൽ സ്വർണവും കുങ്കുമവും സിഗററ്റും പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവും കുങ്കുമവും സിഗററ്റും പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് 12.20 ലക്ഷത്തിെൻറ കള്ളക്കടത്ത് പിടിച്ചത്. കാസർകോട് സ്വദേശി അബ്ദുൽ കബീറിൽ (28) നിന്നാണ് 275 ഗ്രാം സ്വർണം, 5000 സിഗററ്റുകൾ, ഒരു കിലോ കുങ്കുമപ്പൂ എന്നിവ പിടിച്ചത്.
ദുബൈയിൽ നിന്നുളള ഫ്ലൈ ദുബൈ വിമാനത്തിലാണെത്തിയത്. സ്വർണം മിശ്രിതരൂപത്തിലാക്കി ചെരിപ്പിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. മറ്റുള്ളവ ബാഗേജിനുള്ളിലും. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ.പി. മനോജ്, കെ. സുധീർ, തോമസ് വർഗീസ്, ഇൻസ്പെക്ടർമാരായ വി.സി. മിനിമോൾ, പ്രേംപ്രകാശ്, യോഗേഷ്, സുമിത് നെഹ്റ, ഹെഡ് ഹവിൽദാർ എം.എൽ. രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

