Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടതു സഹയാത്രികന്‍ കെ.പി. സുലൈമാന്‍ ഹാജി മുസ്‍ലിം ലീഗില്‍

text_fields
bookmark_border
ഇടതു സഹയാത്രികന്‍ കെ.പി. സുലൈമാന്‍ ഹാജി മുസ്‍ലിം ലീഗില്‍
cancel
camera_alt

മു​സ്‍ലിം ലീ​ഗി​ല്‍ ചേ​ര്‍ന്ന കെ.​പി. സു​ലൈ​മാ​ന്‍ ഹാ​ജി​ക്ക് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പാ​ര്‍ട്ടി അം​ഗ​ത്വം ന​ല്‍കു​ന്നു

കൊണ്ടോട്ടി: ഇടതു സഹയാത്രികനായിരുന്ന കെ.പി. സുലൈമാന്‍ ഹാജി മുസ്‍ലിം ലീഗില്‍ ചേര്‍ന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ടി.വി. ഇബ്രാഹിം എം.എല്‍.എക്കെതിരെ മത്സരിച്ചിരുന്നു. മുതുവല്ലൂര്‍ സ്വദേശിയായ സുലൈമാന്‍ ഹാജി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും പ്രമുഖ വ്യവസായിയുമാണ്. നേരത്തെ മുസ്‍ലിം ലീഗ് അനുഭാവിയും കെ.എം.സി.സി സജീവാംഗവുമായിരുന്നു.

മുസ്‍ലിം ലീഗ് നേതാക്കള്‍ക്കൊപ്പം പാണക്കാടെത്തി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ടി.വി. ഇബ്രാഹിം എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് നസിം പുളിക്കല്‍, ജില്ല സെക്രട്ടറി അബ്ദുല്ല വാവൂര്‍, എ. ഷൗക്കത്തലി ഹാജി, സി.കെ. ഷാക്കിര്‍, കബീര്‍ മുതുപറമ്പ്, സറീന ഹസീബ്, എം.പി. സിദ്ദീഖ് പരതക്കാട്, എ.ടി. കരിം മാസ്റ്റര്‍, കെ.എന്‍. ബഷീര്‍, ഉണ്ണിമൊയ്തീന്‍കുട്ടി, ഡി. ഷാജിദ്, റഫീഖ് അയക്കോടന്‍, സി.എ. ബിച്ചാപ്പു, കെ. ഉമ്മര്‍ മാസ്റ്റര്‍, എന്‍.സി. ഷെരീഫ്, എന്‍.സി. ഇബ്രാഹിം, സുല്‍ത്താന്‍ തവനൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Leftist colleague K.P. Sulaiman Haji joins Muslim League
Next Story