ഓക്സിജൻ കോൺസെൻട്രേറ്റർ സമർപ്പിച്ചു
text_fieldsകോട്ടക്കൽ യു.എ. ബീരാൻ സാഹിബ് ഫൗണ്ടേഷന് നൽകിയ കോവിഡ് രോഗികൾക്കായുള്ള ഓക്സിജൻ കോൺസെൻട്രേറ്റർ ബീരാെൻറ പത്നി എ.പി. കദീജബിയിൽ നിന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഏറ്റുവാങ്ങുന്നു
കോട്ടക്കൽ: അമേരിക്കയിലെ നന്മ സംഘടനയും കോഴിക്കോട് സമർപ്പണം ചാരിറ്റി സംഘടനയും ചേർന്ന് കോട്ടക്കൽ യു.എ. ബീരാൻ സാഹിബ് ഫൗണ്ടേഷന് നൽകിയ കോവിഡ് രോഗികൾക്കായുള്ള ഓക്സിജൻ കോൺസെൻട്രേറ്റർ ബീരാെൻറ പത്നി എ.പി. കദീജബിയിൽ നിന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഏറ്റുവാങ്ങി.
അൽമാസ് ആശുപത്രിയും എം.ഡിയും ബീരാൻ സാഹിബ് ഫൗണ്ടേഷൻ അംഗവുമായ ഡോക്ടർ പി.എ. കബീറിനാണ് സുരക്ഷ സംവിധാനങ്ങൾ കൈമാറിയത്.
ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി, സാജിദ് മങ്ങാട്ടിൽ, കെ.കെ. നാസർ, യു.എ. കബീർ, യു.എ. ബാബു, യു.എ. ഷബീർ, നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീർ എന്നിവർ പങ്കെടുത്തു.

