Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കവർച്ചാശ്രമം തടയുന്നതിനിടെ രണ്ട്​ യുവാക്കൾക്ക് കുത്തേറ്റു

text_fields
bookmark_border
Womans Nose, Tongue Allegedly Cut Off By In-Laws. She Refused To Remarry
cancel

പൂക്കോട്ടുംപാടം: കവർച്ചാശ്രമം തടയുന്നതിനിടെയുണ്ടായ അടിപിടിയിൽ രണ്ട്​ യുവാക്കൾക്ക് കുത്തേറ്റു. കോഴിക്കോട് സ്വദേശിയായ മിഥുൻ (23), അമരമ്പലം തൊണ്ടിയിൽ സ്വദേശിയായ സബീൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. നിലമ്പൂരിലെ മൊബൈൽ ഷോപ്പി​െൻറ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട്​ തൊണ്ടിയിൽ വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു കോഴിക്കോട് സ്വദേശികളായ സാദിഖ്, മിഥുൻ, തൃശൂർ സ്വദേശി സനൂപ് എന്നിവർ. വ്യാഴാഴ്ച രാത്രി സാദിഖ് പുറത്തുപോയ സമയത്ത് മുറിയിൽ മിഥുനാണുണ്ടായിരുന്നത്. ഏകദേശം 10ഒാടെ മുറിയിൽ ആരോ കയറിയതായി തോന്നിയ മിഥുൻ ലൈറ്റിട്ടു നോക്കുമ്പോൾ സനൂപും സുഹൃത്ത്​ കരുനാഗപ്പള്ളി സ്വദേശി സാഹീറും കൂടി മോഷണശ്രമം നടത്തുന്നതായി കണ്ടു. ഇത്​ പ്രതിരോധിക്കാൻ ചെന്ന മിഥുനെ സാഹിർ കത്തിയെടുത്ത്​ കുത്തുകയും സനൂപ് പലക ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി പറയുന്നു.

മിഥുന് തുടക്കും പിറകിലും കുത്തേറ്റത്. ബഹളംകേട്ട്​ ഓടി വന്ന സാദിഖിനും തൊണ്ടി സ്വദേശി സബീലിനും ഇവരെ തടയുന്നതിനിടെ കുത്തേറ്റു. ​െനഞ്ചിൽ കുത്തേറ്റ സബീൽ അത്യാഹിത വിഭാഗത്തിലും മിഥുൻ വാർഡിലും ചികിത്സയിലാണ്. സംഭവശേഷം പ്രതികൾ ഒളിവിൽ പോയി. പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണു കേസെടുത്ത് അന്വേഷണം നടത്തുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story