Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോറി കയറ്റത്തിൽനിന്ന് പിറകിലേക്കിറങ്ങി ബസുകളിലിടിച്ചു

text_fields
bookmark_border
യാത്രക്കാർക്ക് പരിക്ക്
ലോറി കയറ്റത്തിൽനിന്ന് പിറകിലേക്കിറങ്ങി ബസുകളിലിടിച്ചു
cancel
Listen to this Article

പുലാമന്തോൾ: കയറ്റത്തിൽനിന്ന് പിന്നിലേക്കിറങ്ങിയ ടോറസ് ലോറി ബസുകളിലിടിച്ച് യാത്രക്കാർക്ക് പരിക്ക്. പെരിന്തൽമണ്ണ -വളാഞ്ചേരി റൂട്ടിൽ മാലാപറമ്പ് സ്വകാര്യ മെഡിക്കൽ കോളജിനും എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജിനുമിടക്കുള്ള കയറ്റത്തിൽ വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംഭവം. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് അമിതഭാരവുമായി വരുകയായിരുന്ന ലോറി കയറ്റവും വളവുകളും ഉള്ള റോഡിൽ കയറ്റം കയറിക്കൊണ്ടിരിക്കെ പിറകിലേക്കിറങ്ങുകയായിരുന്നു.

എം.പി.കെ, സി.കെ.ബി എന്നീ ബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ ടോറസിനു പിറകെ സഞ്ചരിച്ചിരുന്നു. ടോറസ് പിറകിലേക്കിറങ്ങുന്നത് കണ്ട് യാത്രക്കാരില്ലാതെ സഞ്ചരിക്കുകയായിരുന്ന എം.പി.കെ വഴിമാറാൻ ശ്രമിച്ചെങ്കിലും പിറകിലുണ്ടായിരുന്ന സി.കെ.ബിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് യാത്രക്കാർക്ക് പരിക്ക് പറ്റി. ടോറസ് വാഹനം റോഡിനു കുറുകെ കിടന്നതിനാൽ ഒന്നര മണിക്കൂർ നേരം വാഹന ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Lorry collide with buses
Next Story