Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ലയിൽ പാഠപുസ്തക വിതരണം ആരംഭിച്ചു

text_fields
bookmark_border
ആദ്യ ദിനം വിതരണം ചെയ്തത് 93,748 പാഠപുസ്തകങ്ങൾ
ജില്ലയിൽ പാഠപുസ്തക വിതരണം ആരംഭിച്ചു
cancel
camera_alt

ക​ല​ക്ട​റ്റേ​റ്റി​ലെ ബു​ക്ക് ഡി​പ്പോ​യി​ലെ​ത്തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ജി​ല്ല ക​ല​ക്ട​ർ വി.​ആ​ർ. വി​നോ​ദ് പ​രി​ശോ​ധി​ക്കു​ന്നു

മലപ്പുറം: ജില്ലയിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു. ആദ്യ ദിനം മലപ്പുറം എ.ഇ.ഒ തലത്തിലേക്ക് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലേക്കായി 93,748 പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കുമായി 73.16 ലക്ഷം പുസ്തകങ്ങളാണ് ആകെ ആവശ്യമുള്ളത്. ഇതിലേക്ക് 13.75 ലക്ഷം പുസ്തകങ്ങൾ വിതരണത്തിനെത്തിയിട്ടുണ്ട്.

എല്ലാ ക്ലാസുകളിലേക്കും മുഴുവൻ പുസ്തകങ്ങളുമെത്തിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ ബാക്കി വരുന്ന പുസ്തകങ്ങളുമെത്തുമെന്ന് അധികൃതർ അറിയിച്ചു. പുസ്തകങ്ങൾ വരുന്ന മുറക്ക് ബന്ധപ്പെട്ട എ.ഇ.ഒ തലങ്ങളിലേക്ക് അടുത്ത ദിവസങ്ങളിൽ വിതരണം നടക്കും. രാവിലെ എട്ട് മുതൽ അഞ്ച് വരെ 15 അംഗ കുടുംബശ്രീ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് വിതരണം.

സർക്കാർ,എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള പാഠപുസ്തക വിതരണം പൂർത്തിയായതിന് ശേഷം അൺ എ‍യ്ഡഡ് തലങ്ങളിലേക്കുള്ള വിതരണം നടക്കും. രണ്ട് മാസത്തിനകം വിതരണം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നിലവിൽ പരിമിതമായ സൗകര്യത്തിലാണ് ബുക്ക് ഡിപ്പോ കലക്ടറേറ്റിൽ പ്രവർത്തിക്കുന്നത്. പുസ്തക വിതരണോദ്ഘാടനം ജില്ല കലക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. ജില്ല വിദ്യാഭ്യാസ ഓഫിസർ പി.വി. റഫീഖ് സംബന്ധിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Textbook distribution has begun in the district
Next Story