Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഷീർദിനത്തിൽ നാരായണിയും സുഹറയും മജീദുമായി വിദ്യാർഥികൾ

text_fields
bookmark_border
ബഷീർദിനത്തിൽ നാരായണിയും സുഹറയും മജീദുമായി വിദ്യാർഥികൾ
cancel
camera_alt

ബഷീർ ദിനത്തിൽ ഇരുമ്പുചോല എ.യു.പി സ്കൂളിലെ കുട്ടികൾ നടത്തിയ ‘ബഷീർ കഥാപാത്രങ്ങളോടൊപ്പം’ പരിപാടിയിൽ നിന്ന്

വേങ്ങര: ബഷീർ ദിനത്തോടനുബന്ധിച്ച്​ വിദ്യാർഥികൾ വിർച്വൽ പ്ലാറ്റുഫോമിൽ മതിലുകളിലെ നാരായണിയായും ബാല്യകാല സഖിയിലെ സുഹറയും മജീദുമായും അരങ്ങു തകർത്തു. ഇരുമ്പുചോലഎ. യു. പി സ്കൂളിൽ നടന്ന ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്ക്കാരം, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, ബഷീർ ക്വിസ്, എന്നീ പരിപാടികൾ ശ്രദ്ധേയമായി.

മത്സര ഇനങ്ങൾക്ക് പി, അബ്ദുൽ ലത്തീഫ്, കെ. എം ഹമീദ്, പി. ഇ നൗഷാദ്, എം. ഷഫീഖ്, കെ. ടി. അഫ്സൽ, കെ.നുസൈബ, കെ. ലബീബ വി. സലീന, കെ. കെ. മിനി എന്നിവർ നേതൃത്വം നൽകി. യു പി വിഭാഗം ക്വിസ് മത്സരത്തിൽ അഫ്രീൻ പി, മുഹമ്മദ്‌ സ്വബാഹ് പി, റിയ ഇ കെ എന്നിവർ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി.



Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story