സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം: പാലക്കാട് ജില്ലക്ക് നൂറുമേനി നേട്ടം
text_fieldsപാലക്കാട്: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ജില്ലയിലെ സ്കൂളുകൾ 100 ശതമാനം വിജയം നേടിയതായി ജില്ല സഹോദയ സ്കൂൾ കോംപ്ലക്സ് ഭാരവാഹികൾ അറിയിച്ചു. മൂന്നു വിദ്യാർഥികൾ 500ൽ 499 മാർക്ക് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. തത്തമംഗലം ചിന്മയ വിദ്യാലയയിലെ എം.എം. ശ്രേയ, എം. വിസ്മയ എന്നിവരും ശ്രീകൃഷ്ണപുരം എ.കെ സെൻറ് ഡൊമിനിക് കോൺവെ
ൻറ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എ.കെ. ഗായത്രിയുമാണ് നേട്ടം കരസ്ഥമാക്കിയത്. 500ൽ 497 മാർക്ക് നേടിയ പാലക്കാട് ലയൺസ് സ്കൂൾ വിദ്യാർഥി ശ്രേയ പദ്മകുമാറിനാണ് രണ്ടാം സ്ഥാനം. എല്ലാ സ്കൂളുകൾക്കും മുൻ വർഷത്തേക്കാൾ മികച്ച വിജയമാണ് ഇക്കുറിയെന്ന് സഹോദയ ജില്ല പ്രസിഡൻറ് ഷാജി കെ. തയ്യിലും സെക്രട്ടറി സി.വി. പ്രേംജിത്തും അറിയിച്ചു.

