മെത്താഫെറ്റമിനുമായി പോക്സോ കേസ് പ്രതി പിടിയിൽ
text_fieldsമുനീർ
കാഞ്ഞിരപ്പുഴ: 1.72 ഗ്രാം മെത്താഫെറ്റമിനുമായി പോക്സോ കേസ് പ്രതി പിടിയിൽ. കാഞ്ഞിരപ്പുഴ കാഞ്ഞിരം മുനീർ (37) ആണ് പിടിയിലായത്. ജില്ല പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും മണ്ണാർക്കാട് പൊലീസും നടത്തിയ പരിശോധനയിൽ കാഞ്ഞിരം കനാൽ ജങ്ഷനിൽനിന്നാണ് യുവാവിനെ പിടികൂടിയത്.
മണ്ണാർക്കാട്, കാഞ്ഞിരം ഭാഗങ്ങളിൽ നിരോധിത ലഹരിമരുന്ന് വിൽപന നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. 2023ലെ പോക്സോ കേസിലെ പ്രതിയാണ് യുവാവ്.
ജില്ല പൊലീസ് മേധാവി ആർ. അജിത്കുമാറിന്റെ നിർദേശപ്രകാരം മണ്ണാർക്കാട് ഡിവൈ.എസ്.പി സന്തോഷ് കുമാർ, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ മുനീർ, എസ്.ഐ എ.കെ. സോജൻ എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റിനും പരിശോധനക്കും നേതൃത്വം നൽകിയത്. ലഹരിയെത്തിയ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട സംഘത്തെപ്പറ്റിയും പൊലീസ് അന്വേഷണം തുടങ്ങി.

