Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാത്മ അയ്യൻകാളിയുടെ ജീവിതം മാതൃക: സി.വി. ശാന്തകുമാർ എം.എൽ.എ

text_fields
bookmark_border
മഹാത്മ അയ്യൻകാളിയുടെ ജീവിതം മാതൃക: സി.വി. ശാന്തകുമാർ എം.എൽ.എ
cancel
camera_alt

‘വ​ര​മൊ​ഴി മ​ഹോ​ത്സ​വം-2026’​സി.​വി. ശാ​ന്ത​കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അടൂർ: നവോത്ഥാന നായകൻ അയ്യൻകാളിയുടെ 163ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡി.എച്ച്.ആർ.എം കേരളയുടെ ആഭിമുഖ്യത്തിൽ ‘വരമൊഴി മഹോത്സവം 2026’സംഘടിപ്പിച്ചു. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് അക്ഷരാഭ്യാസത്തിലൂടെ വിമോചനം സാധ്യമാക്കിയ അയ്യൻകാളിയുടെ ജീവിതം ലോകത്തിനു മാതൃകയാണെന്ന് ഇതോടനുബന്ധിച്ച് കൊടുമൺ സെന്റ് പീറ്റേഴ്സ് യു.പി സ്കൂളിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത സി.വി. ശാന്തകുമാർ എം.എൽ.എ അഭിപ്രായപ്പെട്ടു.

രാവിലെ കൊടുമൺ ഇടത്തിട്ട മംഗലംകുന്നിലെ ബുദ്ധ പഗോഡയിൽ നടന്ന ചടങ്ങിൽ വന്ദേജി ധമ്മ മിത്രയുടെ കാർമികത്വത്തിൽ ബൗദ്ധാചാര പ്രകാരം കുട്ടികൾ അക്ഷരലോകത്തേക്ക് പ്രവേശിച്ചു. പഞ്ചമി പഠനസഹായ നിധിയുടെ അഞ്ചാംഘട്ട വിതരണോദ്ഘാടനം കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാദേവി നിർവഹിച്ചു.

അണ്ണാ ഡി.എച്ച്.ആർ.എം പാർട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര മുഖ്യപ്രഭാഷണം നടത്തി. സിന്ധു പത്തനാപുരം അധ്യക്ഷത വഹിച്ചു. ഉഷ കൊട്ടാരക്കര മുഖ്യപ്രഭാഷണം നടത്തി. രേഷ്മ കരിവേടകം, സജി കൊല്ലം, പ്രവീൺ കലയ്ക്കോട്, മധു ചിറക്കര, രതീഷ് ശാസ്താംകോട്ട, രതി പള്ളിമുക്ക്, ശിവകാമി സുമേഷ്, അശ്വതി വിനോദ്, പ്രസന്ന പതാരം, വിനത ചക്കുവള്ളി എന്നിവർ സംസാരിച്ചു. ബൈജു പത്തനാപുരം സ്വാഗതവും ഷൺമുഖൻ പരവൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ayyankali’s Life Is a Role Model: Shanthakumar
Next Story