Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആര്.ടി.സി ഉല്ലാസ യാത്ര
text_fieldsbookmark_border
കെ.എസ്.ആര്.ടി.സി
പത്തനംതിട്ട: അവധിക്കാല ഉല്ലാസ യാത്രയില്‍ കെ.എസ്.ആര്.ടി.സി പത്തനംതിട്ട യൂനിറ്റിന് റെക്കോഡ് വരുമാനം. യൂനിറ്റിലെ ബജറ്റ് ടൂറിസം സെല്‍ 2,00,200 രൂപ കലക്ഷന്‍ നേടിയാണ് റെക്കോഡിട്ടത്. ഇതോടെ ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കലക്ഷന്‍ നേടിയ ബജറ്റ് ടൂറിസം സെല്ലായി പത്തനംതിട്ട മാറി.നാല് ട്രിപ്പുകളിലൂടെയാണ് ഈ നേട്ടം. 11ന് പുറപ്പെട്ട് 13ന് തിരിച്ചെത്തിയ രാമേശ്വരം ട്രിപ്പ്, 12ന് വൈകീട്ട് പുറപ്പെട്ട് 13ന് തിരിച്ചെത്തിയ രണ്ട് ഗുരുവായൂര്‍ ട്രിപ്പ്, 13ന് നടന്ന ഗവി ട്രിപ്പ് എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചത്. നാല് ട്രിപ്പിലായി 133 പേര് പങ്കെടുത്തു.
Next Story

