എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsമിഥുൻ
പത്തനംതിട്ട: ബംഗളൂരുവിൽനിന്ന് സ്വകാര്യ ബസിൽ കടത്തിയ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ബ്രെഡ് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കൊണ്ടുവന്ന 9.61 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. മൈലപ്ര സത്യഭവൻ വീട്ടിൽ മിഥുൻ രാജീവാണ് (24) ഡാൻസാഫ് ടീമിന്റെയും പത്തനംതിട്ട പൊലീസിന്റെയും സംയുക്ത നീക്കത്തിൽ മൈലപ്രയിൽവെച്ച് വലയിലായത്.
പ്രതിയുടെ കൂട്ടാളികൾക്കായുള്ള അന്വേഷണം തുടരുകയാണ്. ബംഗളൂരുവിൽനിന്ന് ആഴ്ചതോറും ഇയാളും സംഘവും എം.ഡി.എം.എ കൊണ്ടുവരുന്നുണ്ടെന്ന രഹസ്യവിവരം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ചിരുന്നു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും, ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിൽ പൊലീസും പരിശോധനയിൽ പങ്കെടുത്തു.

