വടിവാൾ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ
text_fieldsസ്േറ്റായി വർഗീസ്, സന്തോഷ്
തിരുവല്ല: അയൽവാസിയെ വടിവാളിന് വെട്ടിപ്പരിക്കേൽപിച്ച കേസിൽ മുഖ്യപ്രതി ഉൾെപ്പടെ രണ്ടുപേർ അറസ്റ്റിൽ. കുളക്കാട് ദർശനയിൽ സ്റ്റോയി വർഗീസ് (30), കോട്ടത്തോട് പാറയിൽ വീട്ടിൽ സന്തോഷ് (27) എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയും സ്റ്റോയുടെ സഹോദരനുമായ സ്റ്റാൺ െപാലീസിനെ വെട്ടിച്ചുകടന്നിരുന്നു.
കുളക്കാട് മുണ്ടപ്പള്ളിത്തറയിൽ സനൽ ജോസിനാണ് അക്രമത്തിൽ പരിേക്കറ്റത്. വെള്ളിയാഴ്ച രാത്രി ബൈക്കിലെത്തിയ സംഘം ജോസിനെ ആക്രമിച്ചു. സംഭവശേഷം ഒളിവിൽപോയ പ്രതികൾ പാലിയേക്കരയിലെ ഒരു വീട്ടിൽ ഉള്ളതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് സ്ഥലത്തെത്തിയ തിരുവല്ല എസ്.ഐ അനിൽകുമാറിെൻറ നേതൃത്വത്തിൽ വീട് വളഞ്ഞ് സ്റ്റോയെ പിടികൂടി. ഇതിനിടെ സ്റ്റാൻ രക്ഷെപ്പട്ടു. ഒളിവിൽപോയ സന്തോഷിനെ ഞായറാഴ്ച പുലർച്ച ബന്ധുവീട്ടിൽനിന്നാണ് പിടികൂടിയത്.

