കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsപോൾവിൻ ജോസഫ്, വി.എസ്. ബാബു
റാന്നി: രണ്ടുപേരെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. റാന്നി മന്ദമരുതിയിൽ വാഹന പരിശോധന നടത്തവെ ആറു ഗ്രാം കഞ്ചാവുമായി എരുമേലി നേർച്ചപ്പാറ ഫാത്തിമ സദനം വീട്ടിൽ പോൾവിൻ ജോസഫ് (21) പിടിയിലായി. രാത്രി എട്ടോടെ മന്ദമരുതി റോഡിൽ സംശയകരമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് കവറുമായി കണ്ട ഇയാളെ, ചോദ്യം ചെയ്തതിനെ തുടർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
വെച്ചൂച്ചിറ പൊലീസ് നടത്തിയ പരിശോധനയിൽ വലിയപതാൽ തോമ്പിക്കണ്ടം വെള്ളിക്കര വീട്ടിൽ വി.എസ്. ബാബു (62) പിടിയിലായി. ഇയാളുടെ പക്കൽനിന്ന് എട്ടു ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ ചേത്തക്കൽ വലിയപതാൽ റോഡ് വക്കിൽ വിൽപനക്കായി കഞ്ചാവ് പൊതിയുമായി നിൽക്കുമ്പോഴാണ് പിടികൂടിയത്. പൊലീസിനെക്കണ്ട് കഞ്ചാവ് സൂക്ഷിച്ച പൊതി സമീപത്തെ റബർ തോട്ടത്തിലേക്ക് ഇയാൾ വലിച്ചെറിഞ്ഞു.

