Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേരളം മുന്നില്‍ -കേന്ദ്ര ടൂറിസം സഹമന്ത്രി

text_fields
bookmark_border
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേരളം മുന്നില്‍ -കേന്ദ്ര ടൂറിസം സഹമന്ത്രി
cancel
ഗുരുവായൂര്‍: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേരളം മുന്നിലാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍. തീർഥാടന നഗര വികസനത്തിനുള്ള പ്രസാദ് പദ്ധതിയില്‍ നഗരസഭ നിര്‍മിച്ച ടൂറിസ്​റ്റ്​ ഫെസിലിറ്റേഷന്‍ സെൻറർ ഓൺലൈനിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിനോദസഞ്ചാര സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി പരിപാലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ വിശിഷ്​ടാതിഥിയായി. ടി.എന്‍. പ്രതാപന്‍ എം.പി, എം.എൽ.എമാരായ കെ.വി. അബ്​ദുൾ ഖാദര്‍, മുരളി പെരുനെല്ലി എന്നിവര്‍ മുഖ്യാതിഥികളായി. നഗരസഭ അധ്യക്ഷ എം. രതി, വൈസ് ചെയര്‍മാന്‍ അഭിലാഷ് വി. ചന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, കേരള ടൂറിസം ഇൻഫ്രാസ്‌ട്രെക്ചർ ലിമിറ്റഡ് ചെയർമാൻ കെ.ജി. മോഹൻലാൽ, സ്ഥിരംസമിതി അധ്യക്ഷരായ നിർമല കേരളൻ, കെ.വി. വിവിധ്, എം.എ. ഷാഹിന, ടി.എസ്. ഷെനിൽ, ഷൈലജ ദേവൻ, മുൻ നഗരസഭ അധ്യക്ഷരായ പ്രഫ. പി.കെ. ശാന്തകുമാരി, വി.എസ്. രേവതി, മുൻ വൈസ് ചെയർമാൻ കെ.പി. വിനോദ്, നഗരസഭ സെക്രട്ടറി എ.എസ്. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. കിഴക്കേനട ബസ് സ്​റ്റാൻഡിന് സമീപം നഗരസഭയുടെ 30 സൻെറ്​ സ്ഥലത്ത് 8.94 കോടി ചെലവിട്ടാണ് ഫെസിലിറ്റേഷന്‍ സെൻറർ നിർമിച്ചത്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story