നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍
text_fieldsഉദയകുമാര്‍
ചാലിശ്ശേരി: കൊലപാതകം ഉൾപ്പെടെ നിരവധി കളവ് കേസുകളിലെ പ്രതിയെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. വടക്കഞ്ചേരി വണ്ടാഴി നെല്ലേകാട് ഉദയകുമാര്‍ (26) ആണ് അറസ്റ്റിലായത്. ആറങ്ങോട്ടുകര മുല്ലക്കൽ ഉത്സവത്തിനിടെ അമ്പലപ്പറമ്പിൽനിന്ന് അഞ്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്ന പരാതിയില്‍ ചാലിശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
വിവിധ ഉത്സവ സ്ഥലങ്ങളിൽനിന്ന് മൊബൈൽ ഫോണുകളും പണം അടങ്ങിയ പഴ്സും മറ്റും മോഷ്ടിച്ച കേസുകളിലെ പ്രതിയാണ്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉത്സവ പറമ്പിൽ മറ്റൊരു മോഷണ ശ്രമത്തിനിടെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്.
മംഗലം ഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പെൺകുട്ടിയെ കൊല്ലപ്പെടുത്തിയ കേസിലും കവർച്ചക്കേസിലും ഇയാൾ പ്രതിയാണ്. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സതീഷ് കുമാർ, എ.എസ്.ഐ റഷീദലി, എസ്.സി.പി.ഒ അബ്ദുൽ റഷീദ്, ജനമൈത്രി ബീറ്റ് ഓഫിസർ ശ്രീകുമാർ, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

