കൊലപാതക ശ്രമം: മുഖ്യപ്രതി അറസ്റ്റിൽ
text_fieldsസായ് കൃഷ്ണ
മാള: ആളൂർ അവിട്ടത്തൂരിൽ മധ്യവയസ്കരെ ആക്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അവിട്ടത്തൂർ അമ്പാടത്ത് വീട്ടിൽ സായ് കൃഷ്ണയെയാണ് (31) അറസ്റ്റ് ചെയ്തത്. ക്രിസ്മസ് ദിനത്തിൽ വൈകീട്ടാണ് സംഭവം. അവിട്ടത്തൂർ സ്വദേശികളായ ബാബു, സിജേഷ് എന്നിവർക്ക് പ്രതികളുടെ ആക്രമത്തിൽ പരിക്കേറ്റിരുന്നു.
ബന്ധുവിന്റെ വീട്ടുമതിലിൽ കയറിയിരുന്ന് മദ്യലഹരിയിൽ ബഹളമുണ്ടാക്കുന്നത് വിലക്കിയതാണ് ആക്രമണത്തിന് കാരണം. ഗുരുതര പരിക്കുകളോടെ ബാബു അങ്കമാലി അപ്പോളോ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലാണ്. സിജേഷിനും സാരമായ പരിക്കുണ്ട്. രണ്ടുപേർ ഒളിവിലാണ്. അറിസ്റ്റിലായ സായ് കൃഷ്ണയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

