വധശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsമണ്ണുത്തി: മലയാള നഗറിൽ വീടുകയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ മൂന്നുപേരെ ഒല്ലൂർ എ.സി.പി ദേവദാസെൻറ നേതൃത്വത്തിൽ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് പോത്തുണ്ടി തിരുത്താംപാടം പ്രണവ് (28), നെന്മാറ വടക്കേക്കാട് കൊഴിക്കൽ വീട്ടിൽ അനൂപ് (23), കരിങ്കൊളം പറയംവെള്ളം നെടൂർ കോളനി രജ്ജിത് (21) എന്നിവരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 13നാണ് കേസിനാസ്പദ സംഭവം. മണ്ണുത്തിയിലെ എടാട്ട്പറമ്പിൽ സനിലിെൻറ വീടുകയറി ആക്രമിച്ചു. കാലിനും കൈകൾക്കും ഇരുമ്പുവടികൊണ്ട് പരിക്കേൽപിക്കുകയും ചെയ്തു. വീട്ടുകാർക്കും ഗുരുതര പരിക്കേറ്റിരുന്നു. മുന്‍വൈരാഗ്യമാണ് വധശ്രമത്തിന് കാരണം.
പ്രണവ് പാലക്കാട് ജില്ലയിലെ മറ്റ് വിവിധ സ്റ്റേഷനുകളിലെ വധശ്രമ കേസുകളിളെ പ്രതിയാണ്. മണ്ണുത്തി സി.ഐ പി. അജിത്കുമാര്‍, എസ്.ഐ കെ. പ്രദീപ് കുമാര്‍, എ.എസ്.ഐമാരായ സുജിത്ത്, ജോണ്സണ്, സി.പി.ഒമാരായ രഞ്ജിത്ത്, രാജേഷ്, രജിത, സിന്ധു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

