മാല കവര്‍ന്നയാളെ പിടികൂടി
text_fieldsമണ്ണുത്തി: മുല്ലക്കരയില്‍ വയോധികയുടെ മാല കവര്‍ന്ന കേസില്‍ ഒരാളെ വടക്കാഞ്ചേരി പൊലീസ് പിടികൂടി. മരത്താക്കര ചൂണ്ടയില്‍ വീട്ടില്‍ ബാബുരാജിനെയാണ് (41) പിടികൂടിയത്.
മുല്ലക്കര ഡി.ഡി പടിയില്‍ താമസിക്കുന്ന ജാനകിയമ്മയുടെ ഒന്നരപവെൻറ മാലയാണ് കവർന്നത്. കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് സംഭവം. പുതുക്കാട്ടുനിന്ന് ബൈക്ക് മോഷ്ടിച്ച് വന്ന പ്രതി മുല്ലക്കരയില്‍ ഒറ്റക്ക് താമസിക്കുന്ന ജാനകിയമ്മയോട് വിവരങ്ങള്‍ തിരക്കാനെന്ന വ്യാജേന അടുത്തെത്തി മാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞയാഴ്ച വാഹന പരിശോധനക്കിടെ വടക്കാഞ്ചേരി പൊലീസ് ഇയാളെ ദേശീയപാതയിൽനിന്ന് കസ്റ്റഡിയിലെടുത്ത് മണ്ണുത്തി പൊലീസിന് കൈമാറി. എസ്.ഐ കെ. പ്രദീപിെൻറ നേതൃത്വത്തില്‍ മുല്ലക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

