യുവാവിനെ വെട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
text_fieldsചാലക്കുടി: കൊരട്ടിയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ. വാലുങ്ങാമുറി പുത്തനേത്ത് ചന്ദ്രനാണ് (50) അറസ് റ്റിലായത്. വാലുങ്ങാമുറി സ്വദേശി കണ്ടരുമഠത്തിൽ കിരണിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
കിരണിെൻറ കൂട്ടുകാരനും പ്രതിയും തമ്മിലുണ്ടായിരുന്ന തർക്കത്തിൽ കിരൺ ഇടപെട്ടതിലുള്ള വിരോധം വെച്ച് 18ന് വാലുങ്ങാമുറി ലക്ഷംവീട് കോളനി റോഡിൽ വെച്ചാണ് സംഭവം. പ്രതി കൈവശമുണ്ടായിരുന്ന വാക്കത്തികൊണ്ട് വലതുകാലിൽ വെട്ടുകയായിരുന്നു.
കിരണിെൻറ വലതുകാലിൽ മുറിവും എല്ല് പൊട്ടുകയുമുണ്ടായി. ഗുരുതര പരിേക്കറ്റ കിരൺ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടി. കൊരട്ടി എസ്.ഐ പ്രിയെൻറ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

