കൈവിരൽ ഓടാമ്പലിൽ കുരുങ്ങി; രക്ഷക്കെത്തി ഫയർഫോഴ്സ്
text_fieldsഓടാമ്പലിൽ കുരുങ്ങിയ അഞ്ചു വയസ്സുകാരെൻറ കൈവിരൽ ഫയർഫോഴ്സ് പുറത്തെടുക്കുന്നു
പെരുമ്പിലാവ്: അടുക്കള വാതിലിെൻറ ഓടാമ്പലിൽ അഞ്ചു വയസ്സുകാരെൻറ കൈവിരൽ കുരുങ്ങി. ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. അക്കിക്കാവ് പുത്തംകുളം വെട്ടേനാട്ടയിൽ അബ്ദുൽ സലാമിെൻറ മകൻ ഹയാെൻറ വലതു കൈയിലെ മോതിരവിരലാണ് ഓടാമ്പലിൽ കുടുങ്ങിയത്.
വിരൽ എടുക്കാൻ വീട്ടുകാർ ഏറെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് കുന്നംകുളം ഫയർ ഫോഴ്സിലെ ഉദ്യോഗസ്ഥരെത്തി കട്ടിങ് പ്ലെയർ ഉപയോഗിച്ച് ഓടാമ്പൽ ദ്വാരം മുറിച്ചുമാറ്റിയാണ് വിരൽ പുറത്തെടുത്തത്. ഫയർ സ്റ്റേഷൻ ഓഫിസർ വൈശാഖ്, സീനിയർ ഫയർ ഓഫിസർ അലക്സാണ്ടർ, സുമിത്രൻ, ഷിനോജ്, പവിത്രൻ, ഹരികൃഷ്ണൻ, ഷിജു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

