Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
തൃപ്രയാർ: സിന്തറ്റിക് ലഹരിമരുന്ന് വിഭാഗത്തിൽപെടുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായി. ചാവക്കാട് വട്ടേക്കാട് സ്വദേശി വൈശം വീട്ടിൽ റാഷിദ് എന്ന റാഷിനെയാണ് (19) തൃശൂർ റൂറൽ എസ്.പി ആർ. വിശ്വനാഥിെൻറ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഷാജ് ജോസ്, വലപ്പാട് ഇൻസ്പെക്ടർ സുമേഷ്, എ.എസ്.ഐ അരിസ്റ്റോട്ടിൽ, റൂറൽ ക്രൈംബ്രാഞ്ച് എസ്.ഐ എം.പി. മുഹമ്മദ് റാഫി എന്നിവരുടെ സംഘം പിടികൂടിയത്.
പിടിയിലായ റാഷിദ് രണ്ടുവർഷത്തോളമായി ഈ മരുന്ന് ഉപയോഗിക്കുന്നതായാണ് വിവരമെന്ന് പൊലീസ് പറഞ്ഞു. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് ഇത്തരം ലഹരിമരുന്നുകൾ കേരളത്തിലേക്ക് എത്തുന്നത്.
Next Story

