Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടലിൽ കുടുങ്ങിയ വള്ളത്തിലെ തൊഴിലാളികളെ രക്ഷിച്ചു
text_fieldsbookmark_border
യന്ത്രത്തകരാറ് മൂലം കടലിൽ കുടുങ്ങിയ വള്ളം മത്സ്യ വകുപ്പിെൻറ ബോട്ട് കരക്കെത്തിക്കുന്നു
അഴീക്കോട്: മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാറ് മൂലം കടലിൽ കുടുങ്ങിയ വള്ളത്തിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി. അഴീക്കോട് നിന്ന് പോയ 'നിവേദ്യം' ഇൻബോർഡ് വള്ളമാണ് ഓയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് കടലിലകപ്പെട്ടത്. മത്സ്യ വകുപ്പിെൻറ സുരക്ഷ ബോട്ടെത്തി വള്ളത്തിലുണ്ടായിരുന്ന 43 തൊഴിലാളികളെയും വള്ളവും കരക്കെത്തിച്ചു.
അസി. രജിസ്ട്രാർ നിസാമുദ്ദീെൻറ നേതൃത്വത്തിൽ സീ ഗാർഡുമാരായ ഫസൽ, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Next Story

