Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചന്ദനമരത്തിൽ കോടാലി വെച്ചതേയുള്ളൂ, ദേ മുന്നിൽ വനപാലകർ; ചുങ്കാൽ വനത്തിൽ നിന്ന്​ ഒരു 'ലൈവ്​' അറസ്റ്റ്​

text_fields
bookmark_border
crime
cancel
camera_alt

ചുങ്കാല്‍ വനത്തില്‍ നിന്ന് ചന്ദനം മുറിക്കുന്നതിനിടെ പിടിയിലായവർ

തൃശൂർ: വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ കോടശേരി വനത്തിലെ ചുങ്കാല്‍ ഭാഗത്ത് നിന്ന് ചന്ദനമരങ്ങല്‍ മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ വനപാലകര്‍ പിടികൂടി. പട്ടാമ്പി പ്രഭാപുരം സ്വദേശികളായ പാലത്തിങ്കല്‍ അന്‍വര്‍ സാദത്ത്(47), പാലക്കാപറമ്പില്‍ റഷീദ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിക്കാന്‍ ഉപയോഗിച്ച വെട്ടുകത്തി, കോടാലി, വാള്‍ എന്നിവ കണ്ടെടുത്തു.

റേഞ്ച് ഓഫീസര്‍ ജോബിന്‍ ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വനപാലകര്‍ സ്ഥലത്തെത്തി പ്രതികളെ കയ്യോടെ പിടികൂടിയത്. റേഞ്ചോഫീസറെ കൂടാതെ ഡെപ്യൂട്ടി റേഞ്ചോഫീസര്‍ കെ.കെ.പ്രഭാകരന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ബി.ശോഭന്‍ബാബു, ബീറ്റ് ഓഫീസര്‍മാരായ പി.എസ്.സന്ദീപ്, ഗിനില്‍ ചെറിയാന്‍, സ്റ്റാന്‍ലി കെ.തോമസ്, ഡ്രൈവര്‍ പ്രണവ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റു ചെയ്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - two arrested in chunkal forest
Next Story